---
title: "ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ"
english_title: "Dr. Jayakrishnan Nambiar's funeral to be held in Thalassery on Thursday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/288283/dr-jayakrishnan-nambiars-funeral-to-be-held-in-thalassery-on-thursday"
published_at: "2025-05-06T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6819bdc61e5f0_68120608df77e_Untitled-3_copy.jpg"
keywords: []
---

# ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ

> **Lead Summary:** തലശേരി : ചൈനയിലെ ഗോൺസോ ഫുദ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിരിക്കെ മരണമടഞ്ഞ പ്രമുഖ ഓർത്തോ സർജനും, ഐ എം എ മുൻ പ്രസിഡൻ്റുമായ

## Article Content

തലശേരി : ചൈനയിലെ ഗോൺസോ ഫുദ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിരിക്കെ മരണമടഞ്ഞ പ്രമുഖ ഓർത്തോ സർജനും, ഐ എം എ മുൻ പ്രസിഡൻ്റുമായ

ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ മുതദേഹം 8 ന്സംസ്കരിക്കും. ചൈനയിൽ നിന്നും

രാവിലെ പത്തുമണിയോടെ ടൗൺഹാളിനു സമീപത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിനു ശേഷം വൈകുന്നേരം 4.30 ന് സമുദായ ശ്മശാനത്തിലാണ് സംസ്കരിക്കുക.

ഗോൺസോ ഫ്യൂണറൽ ഹോമിലുള്ള മൃതദേഹം ഇന്നുച്ചക്ക് 2 ന് (ചൈന സമയം) ഗോൺസോ എയർ പോർട്ടിലെത്തിക്കും. രാത്രി 1.35 (ചൈന സമയം) നുള്ള ഖത്തർ എയർവേസിൽൽ ദോഹ എയർപോർട്ടിലും തുടർന്ന് ദോഹയിൽ നിന്നും 8 ന് പുലർച്ചെ 2.45 ന് കൊച്ചിയിലുമെത്തിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വീട്ടിലെത്തിക്കും.

30 ന് വൈകുന്നേരം മൂന്നിനാണ് ജയകൃഷ്ണൻ നമ്പ്യാർ മരണമടഞ്ഞത്.

മരണ വിവരമറിഞ്ഞ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ,

എം.കെ രാഘവൻ എം.പി , സ്പീക്കർ, എം എൽ എ മാരായ കെ.വി. സുമേഷ്, കെ.പി മോഹനൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല ടീച്ചർ, നികേഷ് കുമാർ, പി.കെ ശ്രീമതി ടീച്ചർ, ന്യായധിപന്മാർ തുടങ്ങി നിരവധി പേർ ചിറക്കരയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/288283/dr-jayakrishnan-nambiars-funeral-to-be-held-in-thalassery-on-thursday)