ചെണ്ടയാട്:(www.panoornews.in) നാട്ടുകാരുടെ കൂട്ടായ്‌മയിൽ 40 ലക്ഷത്തോളം രൂപ സമാഹരിച്ച് വാങ്ങിയ സ്ഥലത്ത് തയ്യാറാക്കിയ മിനി സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ കെ.പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്



കെ. ലത അദ്ധ്യക്ഷയായി. വാർഡ് മെമ്പർ എം. ഉഷ, പ്രജീഷ് പൊന്നത്ത്, കെ.പി നന്ദനൻ, കെ.പി. വിജീഷ്, പ്രമോദ് ചമ്പളോൻ്റവിട എന്നിവർ സംസാരിച്ചു. ലഹരി മാഫിയയുടെ പിടിയിൽ നിന്നും നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ ഇത്തരം
കൂട്ടായ്മകൾ അനിവാര്യമാണെന്നും, അതിനായുള്ള ചെണ്ടയാട് മാതൃക ശ്ലാഘനീയമാണെന്നും കെ.പി മോഹനൻ എംഎൽഎ പറഞ്ഞു. മിനി സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമ്മിക്കാനും അനുബന്ധ പ്രവൃത്തികൾക്കുമായി എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദി ക്കുമെന്നും എം എൽ എ പറഞ്ഞു. സുരഞ്ജു സ്വാഗതവും സുഹാസ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി
Locals' association; Thazhaa Sree Narayana Mini Stadium for singing Chendayadu has become a reality
