


പൊന്നിന്റെ തിളക്കമാണ് ഈ കുരുന്ന് മനസുകൾക്ക്. 11 മാസങ്ങൾക്ക് മുമ്പ് കാണാതായ ഒന്നേകാൽ പവൻ്റെ സ്വർണപാദസരം അരിച്ചുകിട്ടിയത് കുട്ടികളുടെ സത്യന്ധതയിലൂടെ. അള്ളാംകുളം ഒറ്റ ലെ നഗറിൽ ടാറ്റ ഗ്രൗണ്ടിന് സമീപത്തെ മുഹമ്മദ് ശാമിൽ, മുഹമ്മദ്, മാൻ, സലാഹുദീൻ, ഷംവിൽ എന്നി രാണ് സത്യസന്ധത തെളിയിച്ചത്.
സലാമത്ത് നഗറിലെ പി.പി. സൽമയുടെ ഒന്നേകാൽ പവൻ്റെ സ്വർണ പാദസരം നഷ്ടപ്പെടുന്നത് കഴിഞ്ഞ ജൂൺ ഒമ്പതിന് ആണ്. ഒറ്റ ല നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. പാദസരം നഷ്ടപ്പെട്ട വിവരം മനസിലായതിനെ തുടർന്ന് അന്ന് തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലടക്കം വിവരം ഷെയർ ചെയ്‌തും അന്വേഷണം നടത്തിയെങ്കിലും പാദസരം കിട്ടിയിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടികൾ പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാദസരം ശ്രദ്ധയിൽപ്പെട്ടത്.
കുട്ടികൾ കളിച്ച സ്ഥലത്താണ് ജൂണിൽ പന്തൽ കെട്ടിയിരുന്നത്. ഇവിടുത്തെ വി കൾ വിവരം അറിയിച്ചു.
വീട്ടുകാരാണ് സൽമയെ ബന്ധപ്പെട്ട് വാട്സപ്പ് വഴി ഫോട്ടോ അയച്ചു നൽകി. തുടർന്ന് സൽമയുടെ ബന്ധുക്കൾക്ക് കുട്ടികൾ മുതിർന്നവരുടെ സാന്നിധ്യത്തിൽ പാദസരം കൈമാറുകയും ചെയ്‌തു. നഷ്‌ടപ്പെട്ടെന്ന് കരുതിയ സ്വർണം കുട്ടികളുടെ സത്യസന്ധതയിൽ തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ് സൻമയും കുടുംബവും
Golden shines in children's minds; Young woman regains golden feet she lost 11 months ago
