(www.panoornews.in0ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മേടമാസത്തിലെ ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.



രാവിലെ 6മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ നാമ സങ്കീർത്തനം, ഉച്ചക്ക് നാഗപൂജ തുടർന്ന് അന്നദാനം വൈകുന്നേരം ദീപാരാധന എന്നിവ നടന്നു.
ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാതി കർമ്മങ്ങൾക്കു മുഖ്യകർമികത്വം വഹിച്ചു.
ചടങ്ങുകൾക്കു ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.
ക്ഷേത്രത്തിലെ കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം മെയ് 7 ബുധനാഴ്ച വൈകുന്നേരം ദീപാരാധനക് ശേഷം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ഭാരവാഹികൾ അറിയിച്ചു.
അടുത്ത ആയില്യംനാൾ ആഘോഷം ജൂൺ 1 ഞായറാഴ്ച
Ayilyam Day Celebration at Sree Kanjiramulla Paramba Temple, Peringadi, New Mahe
