(www.panoornews.in)പാറക്കടവിലെ പീടിക തൊഴിലാളിയായ യുവാവിനെ കാണാതായിട്ട് നാല് നാൾ. ചെക്യാട് പഞ്ചായത്ത് താനക്കോട്ടൂർ സ്വദേശി പാട്ടോൻ കുന്നുമ്മൽ അബ്ദുൽ സലീമിനെയാണ് കാണാതായത്.
മെയ് ഒന്നിന് താനക്കോട്ടൂരിലെ സ്വന്തം വീട്ടിൽ നിന്നും പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം പിന്നീട് ഒരു വിവരവും ലഭിച്ചില്ല. വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായ അബ്ദുൽ സലീമിനെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഇടപെടൽ ശക്തമാക്കാൻ നാട്ടുകാർ ആക്ഷൻ സമിതി രൂപീകരിച്ചു.
ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ, വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ ചെയർമാനായും നെല്യാട്ട് മുഹമ്മദ് മാസ്റ്റർ കൺവീനറായുമുള്ള സമിതിയാണ് രൂപീകരിച്ചത്. സലീം ജോലി ചെയ്തിരുന്ന ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലടക്കം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കണ്ടുകിട്ടുന്നവർ വളയം പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക. 7909194919
Where is Parakkadavu native Abdul Salim?; Locals form action committee over disappearance
