---
title: "രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് ;  അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത് , 6 ന് സിബിഎസ്ഇ ഫലമില്ല"
english_title: "Warning to parents and students; Do not spread unofficial information, no CBSE results for 6th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287871/warning-to-parents-and-students-do-not-spread-unofficial-information-no-cbse-results-for-6th"
published_at: "2025-05-04T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68174ce98dc99_download_(1).jpg"
keywords: []
---

# രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് ;  അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത് , 6 ന് സിബിഎസ്ഇ ഫലമില്ല

> **Lead Summary:** സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് ഫലപ്രഖ്യാപനം എന്നരീതിയിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാർത്ഥികളോടും സിബിഎസ്ഇ അഭ്യത്ഥിച്ചു.

## Article Content

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് ഫലപ്രഖ്യാപനം എന്നരീതിയിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാർത്ഥികളോടും സിബിഎസ്ഇ അഭ്യത്ഥിച്ചു.

റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും  സിബിഎസ്ഇ ഫല പ്രഖ്യാപനം 6 ന് എന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. നേരത്തെ 2 ന് ഫല പ്രഖ്യാപനമെന്ന രീതിയിലും വ്യാജ പ്രചാരണമുണ്ടായിരുന്നു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.   

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287871/warning-to-parents-and-students-do-not-spread-unofficial-information-no-cbse-results-for-6th)