Apr 29, 2025 10:37 AM

പന്ന്യന്നൂർ:  (www.panoornews.in)  പന്ന്യന്നൂർ ജംഗ്ഷനിൽ അപകടങ്ങൾ ഏറുന്നു. നാലുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ജംഗ്ഷൻ തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇന്നു രാവിലെയും ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.

ചൊക്ലിയിൽ നിന്നും അരയാക്കൂലിലേക്ക് വരികയായിരുന്ന ബൈക്കും, തലശേരി ഭാഗത്തു നിന്നും പൂക്കോത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് ജംഗ്ഷനിൽ കൂട്ടിയിടിച്ചത്.

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് മുമ്പെ ഈ ജംഗ്ഷനിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്കും, മകൾക്കും പരിക്കേറ്റിരുന്നു.

പന്ന്യന്നൂർ സ്വദേശിനിയായ റുഖിയക്കും, മകൾക്കുമാണ് പരിക്കേറ്റത്. ജംഗ്ഷൻ തിരിച്ചറിയാനാകുന്നില്ല എന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. റോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകണമെന്നാണ് യാത്രക്കാരുടെയും, നാട്ടുകാരുടെയും ആവശ്യം

Accidents continue at Pannyannur Junction; Passenger injured in bike collision

Next TV

Top Stories