(www.panoornews.in)30 വയസ് പ്രായമുള്ള പേരക്കുട്ടിയെ ഒളിച്ചോടി വിവാഹം ചെയ്ത് 50 കാരി. ഉത്തർ പ്രദേശിലെ അംബേദ്കർനഗറിലാണ് സംഭവം.



ഇന്ദ്രാവതി എന്ന 50കാരിയാണ് പേരക്കുട്ടിയെ വിവാഹം ചെയ്യാനായി രണ്ട് ആൺമക്കളേയും രണ്ട് പെൺമക്കളേയും കൊലപ്പെടുത്താൻ പദ്ധതിയിട്ട ശേഷം പേരക്കുട്ടിക്കൊപ്പം ഒളിച്ചോടിയത്. ഗോവിന്ദ് സാഹിബ് ക്ഷേത്രത്തിലെത്തിയ ശേഷമാണ് ഇവർ വിവാഹിതരായത്.
പിന്നാലെ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. അംബേദ്കർനഗറിലെ അടുത്തടുത്ത വീടുകളിലായിരുന്നു 30കാരനായ അസാദും 50കാരിയായ ഇന്ദ്രാവതിയും. കുറച്ച് കാലമായി ഇവർ പ്രണയത്തിലായിരുന്നു.
ദിവസം തോറും ഇവർ കണ്ടിരുന്നെങ്കിലും ബന്ധുക്കളിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. നാല് ദിവസം മുൻപാണ് ഇവരെ കാണാതായത്. ഇന്ദ്രാവതിയുടെ ഭർത്താവ് ചന്ദ്രശേഖർ ഇവർ രണ്ട് പേരെയും രഹസ്യമായി സംസാരിക്കുന്നത് പിടികൂടിയതിന് പിന്നാലെയായിരുന്നു ഇത്. ബന്ധം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പ് വ്യക്തമാക്കുകയും രണ്ട് പേരെയും ബന്ധത്തിൽ നിന്ന് പിന്മാറാനും പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇവർ രണ്ട് പേരും ഇതിന് തയ്യാറായില്ല.
സംഭവത്തിൽ ചന്ദ്രശേഖർ പൊലീസ് സഹായം തേടിയെങ്കിലും രണ്ട് പേരും പ്രായപൂർത്തിയായതിനാൽ പൊലീസ് ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. ഭർത്താവിനെയും മക്കളേയും വിഷം കൊടുത്ത് കൊല്ലാനും ഇന്ദ്രാവതിയും ആസാദും പദ്ധതി തയ്യാറാക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ രണ്ടാം ഭാര്യയാണ് ഇന്ദ്രാവതി. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ മിക്കപ്പോഴും യാത്രകളിലായിരുന്നു. ഇതാണ് 50കാരിയെ പേരക്കുട്ടിയുമായി അടുപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിവാഹ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഭാര്യയുമായി തനിക്ക് ബന്ധമില്ലെന്ന് വിശദമാക്കി മരണാന്തര ക്രിയകൾ നടത്തിയിരിക്കുകയാണ് ഭർത്താവ്.
ഇരുവരും ഒളിച്ചോടുന്നതിന് നാല് ദിവസം മുമ്പ് ഇന്ദ്രാവതിയുടെ ഭർത്താവ് ചന്ദ്രശേഖർ ഇരുവരുടേയും രഹസ്യ സംഭാഷണം കേള്‍ക്കാനിടയായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് കുടുംബം മനസിലാക്കുന്നത്. ബന്ധം ഉപേകേഷിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും എന്നാല്‍ ഇന്ദ്രാവതിയും ആസാദും അതിന് കൂട്ടാക്കാതെ വിവാഹം കഴിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു.
Grandmother marries grandson eloping with him; husband holds posthumous ceremony, alleges she planned to kill her children
