


ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റിമാൻഡ് ചെയ്തു. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ലത്തീഫാണ് റിമാൻഡിലായത്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
താമരശ്ശേരി പുതുപ്പാടിയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് സംഭവം. ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിച്ചു എന്നാണ് കേസ്. തള്ളിമാറ്റി പുറത്തേക്ക് ഓടിയ സ്ത്രീയെ പിന്തുടർന്ന് വഴിയിൽ വച്ച് കയറിപ്പിടിച്ചതായും പരാതിയിൽ പറയുന്നു.
Attempt to rape tribal woman in Kozhikode; accused remanded
