കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ ; പിടിയിലായത് ഖാലിദ് റഹ്മാനും, അഷ്റഫ് ഹംസയും

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ ; പിടിയിലായത് ഖാലിദ് റഹ്മാനും, അഷ്റഫ് ഹംസയും
Apr 27, 2025 10:04 AM | By Rajina Sandeep

(www.panoornews.in)കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിലായി. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്.

എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം  ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.

കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ

ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിന്‍റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിന്‍റെ പ്രധാന്യം. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്.

3 people including directors arrested with hybrid cannabis in Kochi; Khalid Rahman and Ashraf Hamza arrested

Next TV

Related Stories
വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

Apr 27, 2025 07:15 PM

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച നിലയിൽ

വടകരയിൽ കൊപ്രത്തൊഴിലാളി കടവരാന്തയിൽ മരിച്ച...

Read More >>
ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

Apr 27, 2025 07:00 PM

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച്...

Read More >>
വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

Apr 27, 2025 06:42 PM

വിവാഹ വാഗ്ദാനം നൽകി പീഡനം ; പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം പിഴയും

പിണറായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോളേജധ്യാപകന് 20 വർഷം തടവും, ഒന്നേമുക്കാൽ ലക്ഷം...

Read More >>
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

Apr 27, 2025 05:22 PM

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ്...

Read More >>
വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

Apr 27, 2025 01:25 PM

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന് പരാതി

വയനാട്ടിൽ അമ്മയെയും മകനെയും കാണാനില്ലെന്ന്...

Read More >>
കോഴിക്കോട് 20 വയസുകാരനെ  യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ;  മൂന്ന് പേർ കസ്റ്റഡിയിൽ

Apr 27, 2025 10:47 AM

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് 20 വയസുകാരനെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ; മൂന്ന് പേർ...

Read More >>
Top Stories

News Roundup

Entertainment News