(www.panoornews.in)വടകര ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് . കെ എസ് ഇ ബി ജീവനക്കാരനായ ഇരിങ്ങൽ സ്വദേശി നവനീതിനാണ് പരിക്കേറ്റത് .



ഇന്ന് ഉച്ചയ്ക്കാണ് സംഭവം . വടകര പഴയ ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത് .
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻഭാഗം ബിസിനടിയിൽപ്പെട്ടു .കാലിന് സാരമായ പരിക്കേറ്റ യുവാവിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .
Bus and bike collide in Vadakara; Youth injured
