ചൊക്ലി:(www.panoornews.in)മാലിന്യം പുഴയിൽ തള്ളി കാറിൽ രക്ഷപ്പെട്ടവരെ യുവാവിന്റെ സമയോചിത ഇടപെടൽ കൊണ്ട് കണ്ണവം പോലീസ് പിടികൂടി. സംഭവത്തിൽ ചൊക്ലിയിലെ എൻ. അഫ്സലിനെതിരെ കണ്ണവം പോലീസ് കേസെടുത്തു.



ചൊവ്വാഴ്ച മൊടോളി പാലത്തിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്നവർ പാലത്തിൽനിന്ന് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ മാലിന്യം പുഴയിലേക്ക് എറിയുകയായിരുന്നു. പുഴക്കരയിൽ ഉണ്ടായിരുന്ന മൊടോളിയിലെ വി. ജീവൻരാജ് വടികൊണ്ട് സഞ്ചി കരക്കടുപ്പിച്ചപ്പോൾ കണ്ടത് പലവിധം മാലിന്യങ്ങളായിരുന്നു. യുവാവ് ഉടൻ പൂവത്തിൽ കീഴ് ടൗണിൽ എത്തുകയും സിസിടിവി ക്യാമറ നോക്കി കടന്ന് പോയ കാർ കണ്ടത്തുകയും, പഞ്ചായത്തിലും, കണ്ണവം പോലീസിലും പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ കാർ കണ്ടെത്തുകയും യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു. പഞ്ചായത്തും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
A young man trapped those who dumped garbage in the river in Kannavat; Chokli natives were arrested, case registered
