---
title: "വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "A woman from Vadakara,  died in a car accident in the United States."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/285264/a-woman-from-vadakara-kozhikode-died-in-a-car-accident-in-the-united-states"
published_at: "2025-04-23T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680887cf60621_6808836399dd8_accident.jpg"
keywords: []
---

# വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്.

## Article Content

മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്.

കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്‍ലം വടകര - സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/285264/a-woman-from-vadakara-kozhikode-died-in-a-car-accident-in-the-united-states)