---
title: "കോഴിക്കോട് താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "A fourth-grade student drowned after going to bathe in the river in Thamarassery, Kozhikode, after not returning home after playing a game."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/284366/a-fourth-grade-student-drowned-after-going-to-bathe-in-the-river-in-thamarassery-kozhikode-after-not-returning-home-after-playing-a-game"
published_at: "2025-04-19T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68032992eac45_6803133a3c885_SDF.jpg"
keywords: []
---

# കോഴിക്കോട് താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.

## Article Content

കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്.

9 വയസായിരുന്നു. കളി കഴിഞ്ഞ് രാത്രി 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/284366/a-fourth-grade-student-drowned-after-going-to-bathe-in-the-river-in-thamarassery-kozhikode-after-not-returning-home-after-playing-a-game)