കണ്ണൂർ : (www.panoornews.in)മട്ടന്നൂർ വെള്ളിയാംപറമ്പിൽ ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ് എന്നിവയും ഉറകൾക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്.



2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നു.
Bags of condoms, pregnancy test kits and lubricants dumped on the roadside in Kannur
