(www.panoornews.in)തലശ്ശേരി വ്യത്യസ്ത ഇടങ്ങളിൽ നിന്നും പരുക്ക് പറ്റിയ നിലയിൽ കണ്ടെത്തിയ രണ്ട് മയിലുകളെ ഒന്നര വർഷത്തോളം സംരക്ഷിച്ച് കോടിയേരിയിലെ ബിജിലേഷ്.



പന്ന്യന്നൂർ മൃഗാശുപത്രിയിലെ വെറ്റിറിനറി സർജൻ ഡോ. പി.ദിവ്യയാണ് സമയാ സമയങ്ങളിൽ ചികിത്സ ലഭ്യമാക്കിയത്. മാർക്കിൻ്റെ സജീവ പ്രവർത്തകൻ കൂടിയായ ബിജിലേഷ് കോടിയേരി 20 മാസത്തോളം പരിചരണം നൽകി പൂർണ്ണ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമാണ് കണ്ണവം കാട്ടിലേക്ക് മയിലുകളെ തുറന്ന് വിട്ടത്.
റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്തിന്റേയും ഫോറസ്റ്റ് ഓഫിസർമാരുടേയും സാന്നിധ്യത്തിലാണ് മയിലുകളെ ആവാസ വ്യവസ്ഥയിൽ തുറന്ന് വിട്ടത്. മനേക്കരയിൽ നിന്നും ലഭിച്ച 60 ഓളം പെരുമ്പാമ്പിൻ മുട്ടകളെ വിരിയിച്ച് ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടിട്ടുമുണ്ട് ബിജിലേഷ്.
Bijilesh Kodiyeri gave new life to injured peacocks after treating them for a year and a half; Mark released them back into the habitat
