(www.panoornews.in)കോഴിക്കോട് കാരശേരി വലിയപറമ്പില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു. വയനാട് എസ്‌പിയുടെ സ്ക്വാഡ് അംഗങ്ങളായ ശാലു, നൗഫല്‍ എന്നിവർക്കാണ് വെട്ടേറ്റത്.



വയനാട് കല്‍പ്പറ്റയില്‍ നിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ കാരശേരി വലിയ പറമ്പ് സദേശി അർഷാദും, ഉമ്മയുമാണ് പോലീസുകാരെ വെട്ടിപരിക്കേല്‍പ്പിച്ചത്.
കാർ മോഷണക്കേസ് പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.
കാരശേരി സ്വദേശി അർഷാദും ഉമ്മയും ആണ് പോലീസുകാരെ ആക്രമിച്ചത്. പ്രതിയുടെ വീട്ടില്‍ വച്ചാണ് പോലീസുകാരെ ആക്രമിച്ചത്.
മൂന്നു പോലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെയായതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Mother and son attack police officers who arrived to arrest suspect in Kozhikode car theft case
