ചമ്പാട്:(www.panoornews.in)ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതി ബന്ധം താഴെ ചമ്പാടും, മേലെ ചമ്പാടും ടൗണുകളിൽ ഇനിയും പുന:സ്ഥാപിക്കാനായില്ല. ഇതേ തുടർന്ന് വ്യാപാരികൾ ദുരിതത്തിലായി. പാൽ ഉൾപ്പടെ ശീതികരിച്ച് സൂക്ഷിക്കേണ്ട സാധനങ്ങളെല്ലാം നശിച്ചു. ഇലക്ട്രോണിക്ക് ത്രാസ് ഉൾപ്പടെ പ്രവർത്തനരഹിതമായി.



ഹോട്ടലുകളുടെ പ്രവർത്തനവും തടസ്സം നേരിട്ടു. ഇതിനിടെ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ ശ്രദ്ധയിൽ നേതാക്കളും, വ്യാപാരികളും വൈദ്യുതിയില്ലാത്ത പ്രശ്നം ശ്രദ്ധയിൽ പ്പെടുത്തി.
ഉടൻ വൈദ്യുതി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്പീക്കർ അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെയാണ് ചമ്പാട് മേഖലയിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായത്. എന്നാൽ മേലെ ചമ്പാട്, താഴെ ചമ്പാട് ടൗണുകളിൽ വൈദ്യുതി ഇനിയും എത്തിയിട്ടില്ല.
Power outage in Chambad town for 56 hours; Traders suffer huge losses, Speaker orders immediate restoration of power
