ചമ്പാട്:(www.panoornews.in) ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മണിലാൽ അധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ



എംഎൽഎ വിശിഷ്ടാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന കെ.
സനിൽ, കെ.പി.ലീല എന്നിവർക്ക് മന്ത്രി ഉപഹാരം കൈമാറി. ചൊക്ലി ബിപിസി കെ.പി.സുനിൽബാൽ, പിടിഎ പ്രസിഡൻറ് നസീർ ഇടവലത്ത്, മദർ പിടിഎ പ്രസിഡൻ്റ് ജിൻഷ, പ്രിൻസിപ്പൽ ജെ. ഇന്ദിര, മാനേജർ എ. കലേഷ്, പ്രഥമാധ്യാപകൻ കെ.പി. ജയരാജൻ, എ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളുമുണ്ടായി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
An annual celebration and farewell party were organized at Chotavoor Higher Secondary School, Chambad.
