ചൊക്ലി:(www.panoornews.in) ചൊക്ലി മേഖലയിലെ ലഹരി ഉപയോക്താക്കൾക്കും, വിൽപ്പനക്കാർക്കും മുന്നറിയിപ്പുമായി നാട്ടുകാർ. കവിയൂർ ബണ്ട് റോഡ്, മങ്ങാട്, ബൈപ്പാസ് , പാത്തിക്കൽ , മേഖലകളിൽ ലഹരി വസ്തുക്കളുടെ ഉപയോഗമൊ, വിപണനമൊ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം അടിയും പിന്നെ പൊലീസ് എന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്.



ബണ്ട് റോഡ് - ചൊക്ലി ഹോസ്പിറ്റൽ - ചൊക്ലി സ്റ്റേഷൻ - കോടതി എന്ന റൂട്ട് മാപ്പും നൽകിയിട്ടുണ്ട്.നിയമത്തിൻ്റെ പഴുതുകൾ നിങ്ങൾ ചൂഷണം ചെയ്യുമ്പോൾ നാടിൻ്റെ നീതി നടപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും ജാഗ്രതാ സമിതിയുടെ ഫ്ലക്സ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Locals warn drug users in Chokli area; first beat them up, then the police
