---
title: "അന്തർ സംസ്ഥാന മോഷ്ടാവ് തീപ്പൊരി പ്രസാദ് കണ്ണൂരിൽ പിടിയിൽ"
english_title: "Inter-state thief Theepori Prasad arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281581/inter-state-thief-theepori-prasad-arrested-in-kannur"
published_at: "2025-04-05T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f144cf1a082_Untitled-1_copy.jpg"
keywords: []
---

# അന്തർ സംസ്ഥാന മോഷ്ടാവ് തീപ്പൊരി പ്രസാദ് കണ്ണൂരിൽ പിടിയിൽ

> **Lead Summary:** പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുകയായിരു ന്ന തീപ്പൊരി പ്രസാദ് പിടിയിലായി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളിൽ ഭവനഭേദനമുൾപ്പെടെയുള്ള നിരവധി

## Article Content

പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുകയായിരു ന്ന തീപ്പൊരി പ്രസാദ് പിടിയിലായി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളിൽ ഭവനഭേദനമുൾപ്പെടെയുള്ള നിരവധി

കേസുകളിൽ പ്രതിയായ ആലപ്പുഴ ചെങ്ങന്നൂരിലെ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് രാത്രി മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ വെച്ച് ഇൻസ്‌പക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ് ഐ മാ രായവി വി. ദീപ്‌തി, പി കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, റമീസ് എന്നിവരുൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനാൽ പ്രസാദി നെതിരെ വാറണ്ടും നിലവിലുണ്ടെന്ന് കേസന്വേഷിക്കുമെന്ന് സി ഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281581/inter-state-thief-theepori-prasad-arrested-in-kannur)