(www.panoornews.in)സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.



വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്.
ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.
Retired Judge embezzled Rs 90 lakh online; Kozhikode, Vadakara natives arrested
