


(www.panoornews.in)ചോറോട് കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്. തൊടുവയിൽ ശ്രീധരനെയാണ് പുതുജീവതത്തിലേക്ക് ഫയർഫോഴ്‌സ് തിരിച്ചുകയറ്റിയത്.
ഇന്ന് രാവിലെ 10.55 ഓടെയായിരുന്നു സംഭവം. സമീപത്തെ ഷൈൻ വിഹാറിലെ വീട്ടു കിണറിൽ വീണ ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയതായിരുന്നു ശ്രീധരൻ. എന്നാൽ ശ്രീധരൻ തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങി.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ ആന്റ് റസ്ക്യൂ സേന റസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇദ്ധേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പി. വിജിത്ത്കുമാർ, സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ അനീഷ് ഒ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ റാഷിദ് എം.ടി, സഹീർ പി.എം, മുനീർ അബ്‌ദുള്ള, റഷീദ് കെ പി, ഹരിഹരൻ സി, രതീഷ് ആർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Man goes down well to get bucket, gets stuck, can't climb back up; finally rescued by Vadakara Fire Force
