വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
Apr 10, 2025 08:59 AM | By Rajina Sandeep

വടകര:(www.panoornews.in)  വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ഡ്രൈവർക്ക് പരിക്ക്. വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

വടകരയിൽ നിന്ന് മേമുണ്ട ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയ്‌ലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം കറങ്ങിയ ഗുഡ്‌സ് വാഹനം മറുവശത്തേക്ക് മറിഞ്ഞു.

ഗുഡ്സ് ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷ ഡ്രൈവർ പാറോള്ളപറമ്പത്ത് പവിത്രനാണ് പരിക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ ഇയാൾ വടകര ഗവണ്മെന്റ് ആശുപത്രിൽ ചികിത്സ തേടി. കെഎസ്ഇബി ക്കായി ഇലക്ട്രിക് പോസ്റ്റുമായി പോകുകയായിരുന്ന കോട്ടയം സ്വദേശികളുടെ ലോറിയിലാണ് വാഹനം ഇടിച്ചത്.

ഗതാഗതം തടസപ്പെട്ടതിനാൽ കൺട്രോൾ റൂമിൽ നിന്നും പോലീസുകാരെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം മാറ്റി. പരിക്കേറ്റ പവിത്രന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പോലീസുകാർ നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Goods auto hits trailer lorry in Vadakara; driver injured

Next TV

Related Stories
മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 08:36 AM

മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ്...

Read More >>
കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്

Apr 17, 2025 10:23 PM

കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്...

Read More >>
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ

Apr 17, 2025 09:05 PM

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ...

Read More >>
വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

Apr 17, 2025 08:37 PM

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക്...

Read More >>
പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി മകൻ

Apr 17, 2025 05:42 PM

പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി മകൻ

പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി...

Read More >>
Top Stories