---
title: "ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം നഷ്ടപ്പെടരുത് ; പൊതുഅവധി ദിനങ്ങളിലും ജോലിത്തിരക്കുമായി ചൊക്ലി  ബി.ആർ.സി ജീവനക്കാർ"
english_title: "Don't lose benefits for differently abled students; Chokli B. due to work pressure even on public holidays."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280267/dont-lose-benefits-for-differently-abled-students-chokli-b-due-to-work-pressure-even-on-public-holidays"
published_at: "2025-03-31T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea40e0a48fa_Untitled-2_copy.jpg"
keywords: []
---

# ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം നഷ്ടപ്പെടരുത് ; പൊതുഅവധി ദിനങ്ങളിലും ജോലിത്തിരക്കുമായി ചൊക്ലി  ബി.ആർ.സി ജീവനക്കാർ

> **Lead Summary:** വിദ്യാഭ്യാസ - സാമ്പത്തിക വർഷാവസാനത്തിലുള്ള വിവിധ കണക്കുകൾ പൂർത്തിയാക്കുന്നതിനും ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം എന്നിവ ചെയ്തു തീർക്കുന്നതിനും പൊതു അവധിദിനങ്ങളും പ്രവൃത്തി ദിനങ്ങളാക്കി സംസ്ഥാനത്തെ സമഗ്രശിക്ഷ കേരളം ജീവനക്കാർ.

## Article Content

വിദ്യാഭ്യാസ - സാമ്പത്തിക വർഷാവസാനത്തിലുള്ള വിവിധ കണക്കുകൾ പൂർത്തിയാക്കുന്നതിനും ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം എന്നിവ ചെയ്തു തീർക്കുന്നതിനും പൊതു അവധിദിനങ്ങളും പ്രവൃത്തി ദിനങ്ങളാക്കി സംസ്ഥാനത്തെ സമഗ്രശിക്ഷ കേരളം ജീവനക്കാർ.

അവധിദിനങ്ങളായ മാർച്ച് 30 (ഞായർ ) , 31 ( തിങ്കൾ - ബലിപ്പെരുന്നാൾ ) എന്നീ ദിവസങ്ങളാണ് പ്രവൃത്തിദിനങ്ങളാക്കിയത്.

വിവിധ സ്കോളർഷിപ്പുകൾ , ആനുകൂല്യങ്ങൾ , ചികിത്സാ സഹായങ്ങൾ, കരാർ പുനർനിയമനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ , വിവിധ പദ്ധതികളുടെ സാമ്പത്തിക ബാധ്യതകൾ കൊടുത്തു തീർക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ പൊതു അവധി ദിനങ്ങളിലും ജീവനക്കാർ ഏറ്റെടുത്ത് കൃത്യതയോടെ ചെയ്തു വരുന്നത്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ഒരു അനുകൂല്യവും ലഭിക്കാതെ പോകരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും, വിദ്യാഭ്യാസ മന്ത്രിയുടെയും ശക്തമായ നിർദ്ദേശവും ഈ പ്രവൃത്തിദിനങ്ങളുടെ ഭാഗമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280267/dont-lose-benefits-for-differently-abled-students-chokli-b-due-to-work-pressure-even-on-public-holidays)