---
title: "കണ്ണൂരിലെ ഹർത്താൽ ഏപ്രിൽ 8 ലേക്ക് മാറ്റി"
english_title: "Kannur hartal postponed to April 8"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280305/kannur-hartal-postponed-to-april-8"
published_at: "2025-03-31T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea5e6dc6cec_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിലെ ഹർത്താൽ ഏപ്രിൽ 8 ലേക്ക് മാറ്റി

> **Lead Summary:** കണ്ണൂർ: കണ്ണൂർ മണ്‌ഡലത്തിൽ ഏപ്രിൽ 2 ന് നടത്താനിരുന്ന പണിമുടക്കും ഹർത്താലും, 8 ലേക്ക് മാറ്റിയതായി നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ മണ്‌ഡലത്തിൽ ഏപ്രിൽ 2 ന് നടത്താനിരുന്ന പണിമുടക്കും ഹർത്താലും, 8 ലേക്ക് മാറ്റിയതായി നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ പാർട്ടികളും, സ്വകാര്യ ബസ് ഉടമകളും, തൊഴിലാളികളും, വ്യാപാരികളും ഉൾപ്പെടെ സംയുക്തമായാണ് പണിമുടക്കും ഹർത്താലും നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280305/kannur-hartal-postponed-to-april-8)