ബംഗാളിലെ സഖാവ് , കണ്ണൂരെത്തിയപ്പോഴും ചെങ്കൊടി നെഞ്ചേറ്റി ; കൊല്ലപ്പെട്ട ഇസ്മയിലിൻ്റെ വിയോഗത്തിൽ കരഞ്ഞ് മൊറാഴ

ബംഗാളിലെ സഖാവ് , കണ്ണൂരെത്തിയപ്പോഴും ചെങ്കൊടി നെഞ്ചേറ്റി ; കൊല്ലപ്പെട്ട ഇസ്മയിലിൻ്റെ വിയോഗത്തിൽ കരഞ്ഞ് മൊറാഴ
Mar 25, 2025 08:49 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)കഴിഞ്ഞ ദിവസംമോറാഴ കുളിച്ചാലിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി ദലിംഖാൻ എന്ന ഇസ്‌മായിൽ ബംഗാളിലും മോറാഴയിലും ചെങ്കൊടിയേന്തിയ പ്രിയ സഖാവ്. അതുകൊണ്ടു തന്നെ ഒരു അതിഥി തൊഴിലാളിക്ക് അന്യ നാട്ടിൽ കിട്ടിയ പങ്കാളിത്തം കൊണ്ട് ഏറ്റവും കൂടിയതും വികാര നിർഭരവുമായ യാത്രയയപ്പാണ് മോറാഴയിൽ ലഭിച്ചത്.

ബംഗാളിലെ 24 പർഗാന നോർത്ത് ഹരി നഗർ ജില്ലയാണ് ഇസ്‌മായിലിന്റെ ജന്മനാട് . പതിനഞ്ച് വർഷത്തോളമായി മോറാഴയി ലാണ് താമസം. സ്വന്തം നാട്ടിലെ ചെങ്കൊടി പ്രേമം തൊഴിലന്വേഷിച്ചെത്തിയ മോറാഴയിലും തുടർന്നു. നിർമ്മാണ തൊഴിലാളിയാണ് ഇസ്മായിൽ .

കോൺട്രാക്ടറായ രാമചന്ദ്രനോടൊപ്പം സൂപ്പർവൈസർ ജോലിയായിരുന്നു ഇസ്‌മായിലിന് . കൂടെ ജോലി ചെയ്യുന്ന സ്വന്തം നാട്ടിലെ തന്നെ ഗുഡു എന്ന സുജോയ് യാണ് ഇസ്‌മായിലിനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. രാമചന്ദ്രൻ മോറാഴയിലെ സിപിഎം പ്രാദേശിക നേതാവാണ്. ക ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രദേശത്തെ ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇസ്മായിൽ . സ്ഥാനാർത്ഥി എം വി ജയരാജന്റെ പോസ്റ്റർ ഒട്ടിക്കു ന്ന ഇസ്മായിലിൻ്റെ ചിത്രം ഇവിടെയും, കൊൽക്കത്തയി ലും വൈറലാവുകയാണ്. ബംഗാളിൽ പാർട്ടി ചിഹ്നമുള്ള ചുകപ്പ് ഷാൾ കഴുത്തില ണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ഫെയ്സ് ബുക്കിൽ പ്രച രിക്കുന്നുണ്ട്. മൃതദേഹം ഇന്നലെ ബംഗ്ളൂരു വഴി കൊൽ ക്കത്തയിലേക്ക് കൊണ്ടുപോയി.. നേതാക്കളും നിരവധി പാർട്ടി പ്രവർത്തകരും അന്തിമോപചാരമർപ്പിക്കാൻ ആശുപത്രിയിലെത്തിയിരുന്നു. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ടി ബാലകൃഷ്ണൻ കെ ഗണേശൻ, ഒ സി പ്രദീപ് കുമാർ, കെ ദിവാകരൻ, കെ ടി പ്രശോഭ്, പി വി ബാബുരാജ് തുടങ്ങിയവർ അന്ത്യാജ്ഞലിയർപ്പിക്കാൻ എത്തിയിരുന്നു. നാട്ടിൽ മക്കളോടൊപ്പം നിൽക്കുന്ന മറ്റൊ രു ചിത്രവും ഇസ്‌മയിലിൽ സുഹൃത്തുക്കൾക്ക് നൽകി യിരുന്നു.

Comrade from Bengal, even when he reached Kannur, held the red flag; Morazha wept over the death of Ismail who was killed

Next TV

Related Stories
30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 12:28 PM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ...

Read More >>
കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

Apr 18, 2025 12:24 PM

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 18, 2025 10:47 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2025 10:42 AM

വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Apr 18, 2025 10:16 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ...

Read More >>
മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 08:36 AM

മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ്...

Read More >>
Top Stories










News Roundup