തലശേരി:(www.panoornews.in) തലശ്ശേരി എരഞ്ഞോളി ആഫ്ൾ ആഫ്റ്റർ കേയർ ഹോമിലെ അന്തേവാസിയായ 18 കാരൻ അമലിനെ കാണാതായി. കേൾവിക്കുറവും സംസാരശേഷി ക്കുറവും ഉള്ള അമലിനെ ഇക്കഴിഞ്ഞ ഫിബ്രവരി 25 മുതലാണ് കാണാതായതെന്ന് ആഫ്റ്റർ കേയർ ഹോം സുപ്രണ്ട് തലശ്ശേരി പോലീസിൽ പരാതി നൽകി.



തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0490-2323352, 9497 980881 നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പാലക്കാട്ടെ മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിലായിരുന്ന അമലിനെ, പ്രായപൂർത്തിയായതിനെ തുടർന്നാണ് ഏതാനും മാസം മുൻപ് തലശേരിയിലെ ആഫ്റ്റർ കേയർ ഹോമിലേക്ക് മാറ്റിയിരുന്നത്.
അമലിന് 150 സെന്റിമീറ്റർഉയരമുണ്ട്. ഇരു നിറമാണ്. നെറ്റി കയറിയ നിലയിൽ കുറ്റി മുടിയുണ്ട്. മുഖത്ത് മൂക്കിന് താഴെ ഇടത് വശത്ത് കറുത്ത മറുകുമുണ്ട്.
Disabled person, resident of aftercare home in Thalassery, missing; Police begin investigation
