---
title: "മാഹി ബൈപ്പാസിൽ അപകടത്തിൽപെട്ട കാർ കത്തി നശിച്ചു ; ഡ്രൈവർക്ക് പരിക്ക്"
english_title: "Car in accident on Mahe bypass burnt to ashes; driver injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275897/car-in-accident-on-mahe-bypass-burnt-to-ashes-driver-injured"
published_at: "2025-03-11T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfeba41d502_Untitled-3_copy.jpg"
keywords: []
---

# മാഹി ബൈപ്പാസിൽ അപകടത്തിൽപെട്ട കാർ കത്തി നശിച്ചു ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** മാഹി: അഴിയൂരിന് സമീപം തലശ്ശേരി - മാഹി ബൈപ്പാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ചു കത്തി നശിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മാഹി: അഴിയൂരിന് സമീപം തലശ്ശേരി - മാഹി ബൈപ്പാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ചു കത്തി നശിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കെ എൽ 13 പി 7227 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായി കത്തി നശിച്ചു.

മാഹി, വടകര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും ചോമ്പാല പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ആരെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275897/car-in-accident-on-mahe-bypass-burnt-to-ashes-driver-injured)