---
title: "കോഴിക്കോട് കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം"
english_title: "Seven-year-old boy dies after falling from balcony of flat while playing in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/276012/seven-year-old-boy-dies-after-falling-from-balcony-of-flat-while-playing-in-kozhikode"
published_at: "2025-03-12T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d0f3f463f99_67d0deabea81c_death.jpg"
keywords: []
---

# കോഴിക്കോട് കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്.

ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽ ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/276012/seven-year-old-boy-dies-after-falling-from-balcony-of-flat-while-playing-in-kozhikode)