---
title: "നി​പ ബാ​ധയ്​ക്ക് സാ​ധ്യ​ത; ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ"
english_title: "Nipah outbreak possible; District Medical Officer urges public to be vigilant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271324/nipah-outbreak-possible-district-medical-officer-urges-public-to-be-vigilant"
published_at: "2025-02-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b585f42537c_Untitled-5_copy.jpg"
keywords: []
---

# നി​പ ബാ​ധയ്​ക്ക് സാ​ധ്യ​ത; ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

> **Lead Summary:** ****നി​പ ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള സീ​സ​ണാ​യ​തി​നാ​ൽ ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി. ദി​നീ​ഷ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ൽ നി​പ വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ൻ​റി​ബോ​ഡി​ക​ൾ മു​മ്പേ ക​ണ്ടെ​ത്തി​യ​താ​ണ്.

## Article Content

****നി​പ ബാ​ധ​ക്ക് സാ​ധ്യ​ത​യു​ള്ള സീ​സ​ണാ​യ​തി​നാ​ൽ ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി. ദി​നീ​ഷ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ൽ നി​പ വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ൻ​റി​ബോ​ഡി​ക​ൾ മു​മ്പേ ക​ണ്ടെ​ത്തി​യ​താ​ണ്.

ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​പ പ​രി​വീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കാ​രോ​ഗ്യ സ​മീ​പ​ന​ത്തി​ലൂ​ന്നി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​പ​യെ ശാ​സ്ത്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​വും സാ​മൂ​ഹ്യ ജാ​ഗ്ര​ത​യും ഉ​ണ്ടാ​വ​ണ​മെ​ന്ന് ഡി.​എം.​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​വ്വാ​ലു​ക​ൾ സ്പ​ർ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഫ​ല​ങ്ങ​ളും സ്ഥ​ല​ങ്ങ​ളും തൊ​ടേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൈ​യു​റ ഉ​പ​യോ​ഗി​ക്കാ​നും അ​ഥ​വാ തൊ​ട്ടാ​ൽ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ന​ന്നാ​യി കൈ​ക​ഴു​കാ​നും ശ്ര​ദ്ധി​ക്കു​ക. വ​വ്വാ​ലു​ക​ളെ ആ​ട്ടി​യ​ക​റ്റു​ക​യോ അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്.

ഇ​ത് അ​വ​യെ ഭ​യ​പ്പെ​ടു​ത്തു​ക​യും കൂ​ടു​ത​ൽ ശ​രീ​ര സ്ര​വ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ വ​വ്വാ​ലു​ക​ൾ തൊ​ടാ​ത്ത വി​ധം വെ​ള്ള​വും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും സൂ​ക്ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

നി​ർ​ദേ​ശ​ങ്ങ​ൾ

*പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ ക​ടി​യേ​റ്റ​തോ നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന​തോ ആ​യ പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്

*പ​ഴ​ങ്ങ​ൾ ന​ന്നാ​യി ക​ഴു​കി​യ ശേ​ഷം മാ​ത്രം ക​ഴി​ക്കു​ക

*തു​റ​ന്നു വെ​ച്ച ക​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച ക​ള്ള് പോ​ലു​ള്ള പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

*നി​ല​ത്തു​വീ​ണ പ​ഴ​ങ്ങ​ൾ, അ​ട​ക്ക മു​ത​ലാ​യ​വ എ​ടു​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും കൈ​യു​റ ഉ​പ​യോ​ഗി​ക്കു​ക.

*സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ന​ന്നാ​യി ക​ഴു​കു​ക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271324/nipah-outbreak-possible-district-medical-officer-urges-public-to-be-vigilant)