ചമ്പാട്:(www.panoornews.in) താഴെ ചമ്പാട് പുഞ്ചക്കര കൂടത്തിൽ രാജൻ പീടിക സമീപത്ത് വച്ച് രണ്ട് കാറുകാർ തമ്മിൽ സൈഡിനെ ചൊല്ലി തർക്കം നടക്കുന്നതിനിടയിൽ പിറകിൽ നിന്നും വരികയായിരുന്നു ഓട്ടോ ഡ്രൈവർ താഴെ ചമ്പാട് മഠത്തിൽ പീടികയിൽ കൃഷ്ണ തേജസിൽ വി.കെ സുരേന്ദ്രൻ.



ഇടത്തോട്ട് കൂട്ടിയെടുത്താൽ സൈഡ് കിട്ടുമെന്ന് സുരേന്ദ്രൻ പറഞ്ഞതിനെ തുടർന്ന് കാർഡ്രൈവർ പ്രകോപിതനാവുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങവെ കാർ ഡ്രൈവർ തിരികെയെത്തി ഓട്ടോയിൽ നിന്നും സുരേന്ദ്രനെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
സംഘർഷം കണ്ട് ഓടിയെത്തിയ സമീപ വാസികൾ സുരേന്ദ്രനെ രക്ഷിക്കുകയായിരുന്നു. സുരേന്ദ്രൻ പാനൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പ്രദേശവാസിയായ കുഞ്ഞിപ്പറമ്പത്ത് വിമൽ കുമാർ എന്നയാളാണ് മർദ്ദിച്ചതെന്ന് വി.കെ സുരേന്ദ്രൻ പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുരേന്ദ്രന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് താഴെ ചമ്പാട് ഓട്ടോസ്റ്റാന്റിലെ ഡ്രൈവർമാർ പണിമുടക്ക് ന
Auto driver stopped and beaten in Chambad; Case filed against car driver, auto drivers go on strike
