കടവത്തൂർ:(www.panoornews.in) 17 മുതൽ 21 വരെ 5 ദിവസങ്ങളിലായാണ് കുറൂളിക്കാവ് ക്ഷേത്രോത്സവം നടക്കുന്നത്. 17 ന് മെഗാ തിരുവാതിര, സാംസ്കാരിക പ്രഭാഷണം, മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും, 18 ന് നൃത്തസന്ധ്യ ,19 ന് കൊടിയേറ്റം, സാംസ്കാരിക ഘോഷയാത്ര, ഓടയും തീയും വരവ് എന്നിവയും ഉണ്ടാകും.
20 ന് കുളിച്ചെഴുന്നള്ളത്ത്,പായസദാനം ,പന്തം കൊളുത്തൽ, ഭഗവതി വെള്ളാട്ടം, ശാസ്തപ്പൻ വെള്ളാട്ടം, നാഗഭഗവതി, ഗുളികൻ ,അകം കാലൻ, പുറംകാലൻ എന്നീ തെയ്യങ്ങൾ കെട്ടിയാടും. 21 ന് അന്നദാനം, താലപ്പൊലി,കുട്ടിച്ചാത്തൻ,വസൂരിമാല, ഭൈരവൻ, ചാമുണ്ഡി, ഘണ്ഡാകർണ്ണൻ,ബപ്പൂരൻ എന്നീ തെയ്യങ്ങൾ കെട്ടിയാടുമെന്ന് ഭാരവാഹികളായ മഠത്തിൽ വിനയൻ, വി.കെ ബാബു, ശങ്കരൻ കുട്ടി, അനന്ത നാരായണൻ എന്നിവർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
The ancient and famous Sree Kurulikavu Bhagavathy temple festival in Kadavathur will begin from the 17th; the lantern will be lit on the 20th
