പാനൂർ:(www.panoornews.in) പാനൂർ പൂക്കോം വലിയാണ്ടി പീടികയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആർ എസ് എസ് അക്രമം. മൂന്ന് പേർക്ക് പരിക്ക് .
കോൺഗ്രസ് പ്രവർത്തകരായ ആഷിൻ,
സൽമിൻ, ജിഷിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ വീട്ടിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ്സ് പ്രവർത്തകരെ ആർ.എസ്.എസുകാർ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി ജനറൽ സെക്രട്ടരി കെ.പി. സാജു, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ഹാഷിം എന്നിവർ പറഞ്ഞു. അക്രമത്തിൽ നേതാക്കൾ പ്രതിഷേധിച്ചു
Violence against Youth Congress workers in Panur; Congress says RSS behind it