---
title: "തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Youth arrested with ganja in Thaliparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/257023/youth-arrested-with-ganja-in-thaliparam"
published_at: "2024-12-17T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676194c9b3400_676190cf107e2_arrest.jpg"
keywords: []
---

# തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.വളക്കൈയിലെ മംഗലാട്ട് കരോട്ട് ഹൗസില്‍ നിര്‍മല്‍ സെബാസ്റ്റ്യന്‍ പിടിയിലായത്.

## Article Content

കണ്ണൂർ : തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.വളക്കൈയിലെ മംഗലാട്ട് കരോട്ട് ഹൗസില്‍ നിര്‍മല്‍ സെബാസ്റ്റ്യന്‍ പിടിയിലായത്.

ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ 11:30 മണിയോടെ തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ വെച്ച് യുവാവ് പിടിയിലായത്.

790 ഗ്രാം കഞ്ചാവ് യുവാവിൽ നിന്ന് പിടിച്ചെടുത്തു.

തളിപ്പറമ്പ് എസ്ഐ ദിനേശന്‍ കൊതേരി, എസ്ഐ ടി.ഒ മോഹന്‍ദാസ്, ഡ്രൈവര്‍ വിനോദ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/257023/youth-arrested-with-ganja-in-thaliparam)