---
title: "വിതരണത്തിനായെത്തിച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട്  സ്വദേശിനി  പി​ടിയി​ൽ"
english_title: "Kozhikode native arrested with two kilos of ganja meant for distribution"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/256938/kozhikode-native-arrested-with-two-kilos-of-ganja-meant-for-distribution"
published_at: "2024-12-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676142a74004d_67613527e6a72_arrest.jpg"
keywords: []
---

# വിതരണത്തിനായെത്തിച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ട്  സ്വദേശിനി  പി​ടിയി​ൽ

> **Lead Summary:**  കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

## Article Content

 കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ക​രി​ങ്ക​മ​ൺ കു​ഴി​യി​ൽ ഖ​ദീ​ജ റി​ബി​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​തെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

ഒ​ഡി​ഷ​യി​ൽ​നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് ഇ​തെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വ് ആ​ർ.​പി.​എ​ഫി​ന്‍റെ പ​രി​ശോ​ധ​ന ക​ണ്ട് ട്രെ​യി​നി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും ഒ​റ്റ​പ്പാ​ല​ത്ത് ട്രെ​യി​ൻ ഇ​റ​ങ്ങി കാ​ത്തു​നി​ന്നാ​ൽ മ​തി​യെ​ന്നു​മാ​ണ് അ​യാ​ൾ അ​റി​യി​ച്ച​തെ​ന്നു​മാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

ബ​സി​ൽ ഒ​റ്റ​പ്പാ​ല​ത്തെ​ത്തി ബാ​ഗ് കൈ​പ്പ​റ്റാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/256938/kozhikode-native-arrested-with-two-kilos-of-ganja-meant-for-distribution)