(www.panoornews.in)കാഞ്ഞങ്ങാട് മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുത്ത വ്യക്തിയുടെ ഭൂമിക്ക് പണം നൽകാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് സബ് കളക്ടറുടെ കാർ ഹൊസ്‌ദുർഗ് സബ് കോടതി ജപ്തി ചെയ്തു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66012d4477ac1_KANOOR MEDICAL COLEGE BOX.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66a36459f20fa_vims box.jpg)
നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകളാണ് ഹർജിക്കാർ. ഇഞ്ചൻ വീട്ടിൽ മാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഇവരുടെ 10 സെൻ്റ് ഏറ്റെടുത്ത് സെന്റിന് 2,000 രൂപ പ്രകാരം 20,000 രൂപ യാണ് അന്നു അനുവദിച്ചത്.
ഇതു മതിയായ തുകയല്ലെന്നു കാണി ച്ച് മാണിക്യം ഹൊസ്‌ദുർഗ് സബ് കോടതിയെ സമീപിച്ചു. അനുകൂല വിധികിട്ടാത്തതിനെ തുടർന്ന് ഇവർ ഹൈക്കോടതി യെ സമീപിച്ചു. ഇതിനിടെ മാണിക്യം മരിച്ചു. മക്കൾ കക്ഷിചേർന്ന് കേസുമായി മുന്നോട്ടുപ്പോയി.
കേസ് പുനർവിചാരണനടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീണ്ടും കേസ് ഹൊസ്‌ദുർഗ് സബ് കോടതിയിലെത്തി. സെൻ്റിന് അരലക്ഷം രൂപ നൽകാൻ കോടതി വിധിച്ചു. രണ്ടുവർഷം മുൻപേ വിധി വന്നെങ്കിലും ഇതുവരെയും പണം നൽകിയില്ല.
ഈ വർഷം ജനുവരിയിൽ ഹർജിക്കാർ വീണ്ടും കോടതിയെ സമീപിച്ച് പണം കിട്ടിയില്ലെന്ന് അറിയിച്ചു. പലതവണ നിർദേശിച്ചിട്ടും സർക്കാർ പണം കൈമാറാത്തതിനെ തുർന്ന് കഴിഞ്ഞ ദിവസം സബ്‌കളക്ടറുടെ കാർ ജപ്തിചെയ്യാൻ കോടതി ഉത്തരവിടുകയാ യിരുന്നു.
കാർ കോടതിയിലെത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും തിങ്കളാഴ്ച വൈകീട്ടോടെ കെ.എൽ. 14 എൻ 9999 നമ്പർ കാർ കോടതിയിലെ ത്തിക്കുകയും ചെയ്തു. ഹർജിക്കാർക്കുവേണ്ടി അഡ്വ. കെ. പീതാംബരൻ ഹാജരായി.
No payment was made for land acquired for flyover construction; Court seizes Sub-Collector's car
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)