പാനൂർ: (www.panoornews.in) പാനൂർ ബസ്സ്റ്റാൻ്റിൽ പിറകോട്ടെടുത്ത ബസ്സിനടിയിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. ട്രാക്കിലേക്ക് വരികയായിരുന്ന കണ്ണൻ ബസിനടിയിലാണ് കാൽനടയാത്രക്കാരൻ പ്പെട്ടത്.
ട്രാഫിക് പൊലീസുകാരൻ ഉൾപ്പടെ ബസ് സ്റ്റാൻ്റിലുള്ളപ്പോഴായിരുന്നു അപകടം. ഇതു കണ്ട് യാത്രക്കാർ ഉൾപ്പടെ നിലവിളിച്ചു. ഡ്രൈവർ ഉടൻ ബസ് നിർത്തിയതിനാൽ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
#Panoor busstand #miraculosly