കണ്ണൂർ :(www.panoornews.in) തളിപ്പറമ്പ ചിറവക്ക് -കണികുന്ന് റോഡിൽ അക്കിപ്പറമ്പ സ്‌കൂളിന് പിറകുഭാഗം കാട്ടിനുള്ളിൽ സ്കൂട്ടി ഉപേക്ഷിച്ച് നില യിൽ കണ്ടെത്തി. കെ.എൽ 59 എൽ. 3036 ടി.വി.എസ് സ്കൂട്ടിയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌കൂട്ടി കണ്ടെത്തിയത്.
തലശേരി സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഇപ്പോഴും വാഹനമുള്ളത്. എന്നാൽ ഇയാൾ മറ്റാർക്കെങ്കിലും വാഹനം കൈമാറിയിരുന്നോ എന്നതിൽ വ്യക്തതയില്ല. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പോലീസിന് സാധിച്ചിട്ടില്ല. തളിപ്പറമ്പ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Scooty found abandoned in Taliparamba forest; suspected to belong to Thalassery native