പയ്യന്നൂർ: കുഞ്ഞിമംഗലത്ത്നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ലക്ഷങ്ങളുടെ സാധന സാമഗ്രികൾ കവർച്ച ചെയ്ത യഥാർത്ഥ പ്രതി പഴയങ്ങാടിയിൽ പിടിയിൽ. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന
തമിഴ്നാട് കള്ളക്കുറുശ്ശി ലച്ചിഗ്രാം സ്വദേശിനിയായ 43 കാരിയെയാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി.സനീദ്, പോലീസ് ഉദ്യോഗസ്ഥരായ മനോജ് മമ്പലം, എ.ജി അബ്ദുൾ ജബ്ബാർ, സുനിത ഫെർണ്ണാണ്ടസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് പുലർച്ചെയാണ് തമിഴ്നാട്സ്വദേശിനിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
നിർമ്മാണം നടക്കുന്ന വീട്ടിലെ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ സാധനങ്ങൾ നശിപ്പിക്കുകയും സാധനങ്ങൾ കടത്തികൊണ്ടു പോകുകയം ചെയ്ത് 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി.വിനീതിൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പരാതിയിൽ കുഞ്ഞിമംഗലത്തെ മനോജിനെ സംശയിക്കുന്നതായി പരാതിക്കാരൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. അന്വേഷണം ഊർജ്ജിതമാക്കാൻ പയ്യന്നൂർ ഡിവൈ.എസ് പി. കെ.വിനോദ് കുമാർ പോലീസ് സംഘത്തിന് നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരീക്ഷണക്യാമറകളും മറ്റും പരിശോധിച്ച പയ്യന്നൂർ പോലീസ് സംഘം കേസെടുത്ത്24 മണിക്കൂറിനകം യഥാർത്ഥ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്
ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 6.30 മണിക്കും 9ന് രാവിലെ 8.30 മണിക്കുമിടയിലാണ് മോഷണം നടന്നത് പരാതിക്കാരൻകുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ ബേങ്കിന് സമീപം പുതുതായി നിർമ്മിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്.
നിരീക്ഷണ ക്യാമറകളുടെ കേബിളുകളും വീടിൻ്റെ സ്വിച്ച് ബോർഡിലേക്കുള്ള വയറുകളും നശിപ്പിക്കുകയും വീട്ടിൽ വാങ്ങി വെച്ച അഞ്ച് ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങൾ അടങ്ങിയ കാർ ബോർഡ് ബോക്സ് കളവ് ചെയ്തു കൊണ്ടു പോയി ഏകദേശം15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കവർച്ചയ്ക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് പോലീസ് സംശയക്കുന്നുണ്ട്. ഇത്രയും സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ഇവർക്ക് ഒറ്റക്ക് സാധിക്കില്ലെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം.
Robbery at a house under construction in Kannur: Suspect arrested