പാനൂർ:(www.panoornews.in) പാനൂർ നഗര മധ്യത്തിൽ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചത് ഏറെ നേരം ആശങ്ക പരത്തി. പ്ലാസ്റ്റിക് മാലിന്യകൂമ്പാരത്തിനാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ തീപ്പിടിച്ചത്.
ഏറെ നേരം പ്ലാസ്റ്റിക്ക് കുമിഞ്ഞ് കത്താൻ തുടങ്ങിയതോടെ വ്യാപാരികൾക്കടക്കം പലർക്കും പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒടുവിൽ പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് പാനൂർ യുപി സ്കൂളിന് പിറകിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിൽ തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതിനാണ് തീപ്പിടിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞു കത്തിയതോടെ പുക ശ്വസിച്ച് വ്യാപാരികളടക്കം പലർക്കും ദേഹാസാസ്ഥ്യമുണ്ടായി.
പലരും കട പൂട്ടി തിരിച്ചു പോകേണ്ട അവസ്ഥയുമുണ്ടായതായി സമീപത്തെ കെ.എൻ.കെ ഇലക്ട്രിക്കൽസ് ഉടമ മനോജ് പറഞ്ഞു. പാനൂർ യുപി സ്കൂളിന് തൊട്ടുപിറകിലായാണ് തീപ്പിടുത്തമുണ്ടായതെന്നത് ആശങ്ക വർധിപ്പിച്ചു. സമീപത്തെ പ്രിൻ്റോ പ്രസ് ഉടമ സുനിൽ കുമാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
വാഹന സൗകര്യമില്ലാത്ത വഴിയായതിനാൽ മറ്റൊരിടത്ത് വാഹനം നിർത്തി മതിൽ ചാടിക്കടന്നാണ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയത്. അര മണിക്കൂറിനകം ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ഓഫീസർ സൂരജ്, ഫയർ ഓഫീസർമാരായ വിപിൻ, അരുൺലാൽ, വിജേഷ്, അനിൽകുമാർ, രത്നാകരൻ എന്നിവർ ചേർന്നാണ് തീയണച്ചത്. സ്വകാര്യ വ്യക്തിയുടെ ഈ സ്ഥലത്ത് രാത്രി കാലത്താണ് മാലിന്യം തള്ളൽ നടക്കുന്നത്.
പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ആറുമാസങ്ങൾക്ക് മുമ്പും ഇതേ സ്ഥലത്ത് തീപ്പിടുത്തമുണ്ടായിരുന്നു. അന്ന് പാനൂർ യുപി സ്കൂളിലെ കുട്ടികൾക്കും, അധ്യാപകർക്കു മുൾപ്പടെ ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
Fire in the city center creates concern in Panur; Fire force puts out the fire, but traders and Panur UP School remain in fear