പിണറായി:(www.panoornews.in) തലശ്ശേരി പിണറായി വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം ചെയ്യാനിരിക്കെ പിണറായിയിലെ പ്രിയദർശിനി സ്മാരക മന്ദിരം അക്രമിക്കപ്പെട്ടിരുന്നു. അക്രമം കൊണ്ട് ഓഫീസില്ലാതാക്കാമെന്നല്ലാതെ കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും, ഓഫീസിൻ്റെ പുനർ നിർമ്മാണം കെ.പി.സി.സി പ്രസി.കെ.സുധാകരൻ പറഞ്ഞു.
ഡി. സി സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. എ. ഐ. സി സി അംഗം വി. എനാരായണന്‍, കെ. പി. സി സി അംഗം സജ്ജീവ് മാറോളി, മുഹമ്മദ്‌ഫൈസല്‍, അബ്ദുള്‍ റഷീദ് വി. പി, മമ്പറം ദിവാകരന്‍, രാജീവന്‍ എളയാവൂര്‍, അമൃത രാമകൃഷ്ണന്‍, വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Congress office attacked in Pinarayi inaugurated; K. Sudhakaran says KPCC will take over reconstruction