വളപട്ടണം കവർച്ച നടന്ന പിറ്റേദിവസവും മോഷ്ടാക്കള്‍ വീട്ടിലെത്തി ; കൃത്യമായ ധാരണയുള്ളവരെന്ന് പൊലീസ് നിഗമനം

വളപട്ടണം കവർച്ച നടന്ന  പിറ്റേദിവസവും മോഷ്ടാക്കള്‍ വീട്ടിലെത്തി ; കൃത്യമായ ധാരണയുള്ളവരെന്ന് പൊലീസ് നിഗമനം
Nov 27, 2024 11:40 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in) അരി വ്യാപാരി കെ.പി. അഷ്റഫിന്റെ വളപട്ടണത്തെ വീട്ടിൽ വൻ കവർച്ച നടന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണം നടന്ന വീട്ടിൽ തൊട്ടടുത്ത ദിവസവും മോഷ്ടാക്കൾ എത്തിയിരുന്നുവെന്നാണ് പുതിയ വിവരം.

അഷ്റഫിന്റെ വീട്ടിലെ പോർച്ചിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച അതേ രീതിയിൽ വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന ആളുകളുടെ നിഴൽ രൂപം പതിഞ്ഞത്.

തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ ആളുകളില്ലെന്ന് അറിയുന്നയാളുകളാണ് മോഷണം നടത്തിയതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. കവർച്ചയ്ക്ക് പിന്നിൽ വീട്ടുകാരെ നേരിട്ടറിയുന്നവർ തന്നെയെന്ന നിഗമനത്തിലാണ് പോലീസ്.

അഷറഫിന്റെ വീടിന് ചുറ്റുമുള്ള മതിലിൽനിന്ന് അദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് കടക്കാൻ കവർച്ചക്കാർ തകർത്ത ജനലിനരികിൽനിന്ന് ഏതാനും വിരലടയാളങ്ങൾ ഫൊറൻസിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വീട്ടിനുള്ളിൽ കവർച്ചക്കാർ മറന്നുവെച്ചതെന്ന് കരുതുന്ന ഉളിയിൽനിന്നും ചില വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട്.

സംഭവത്തിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അഷറഫുമായി അടുപ്പമുള്ളവരുടെയും ജീവനക്കാരുടെയും അയൽവാസികളുടെയും ഫോൺകോളുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതികൾ സംസ്ഥാനം വിട്ടെന്ന സംശയത്തിൽ അന്യസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മുൻകൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആസൂത്രിത കവർച്ചയാണ് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. മോഷണ ക്വട്ടേഷൻ സംശയവും അന്വേഷണ സംഘത്തിനുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 300 പവന്റെ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് കവർന്നത്.

Robbery in Valapattanam, Kannur; Thieves also came to the house the day before

Next TV

Related Stories
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി.

Nov 27, 2024 01:27 PM

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ നടത്തി.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ധർണ...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 27, 2024 12:31 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ ; സംഘാംഗങ്ങൾക്കായി തിരച്ചിൽ

Nov 27, 2024 12:13 PM

പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ ; സംഘാംഗങ്ങൾക്കായി തിരച്ചിൽ

പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി...

Read More >>
ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 27, 2024 11:06 AM

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
അഴിയൂരിൽ കളി കഴിഞ്ഞ് മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ  ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി  മരിച്ചു

Nov 27, 2024 10:32 AM

അഴിയൂരിൽ കളി കഴിഞ്ഞ് മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

അഴിയൂരിൽ കളി കഴിഞ്ഞ് മാതാവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി ...

Read More >>
Top Stories

News Roundup