---
title: "തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട ; കാറിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം കഞ്ചാവുമായി പയ്യന്നൂർ സ്വദേശി എക്സൈസിൻ്റെ  പിടിയിൽ "
english_title: "Huge cannabis bust in Taliparamba; Payyannur native caught by excise with 25 kg of cannabis being smuggled in car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252052/huge-cannabis-bust-in-taliparamba-payyannur-native-caught-by-excise-with-25-kg-of-cannabis-being-smuggled-in-car"
published_at: "2024-11-27T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746a2ea73703_Untitled-2_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട ; കാറിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം കഞ്ചാവുമായി പയ്യന്നൂർ സ്വദേശി എക്സൈസിൻ്റെ  പിടിയിൽ 

> **Lead Summary:** **കണ്ണൂർ : **തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

## Article Content

**കണ്ണൂർ : **തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പയ്യന്നൂർ പെരിങ്ങോം മടക്കാംപൊയിൽ മേപ്രത്ത് വീട്ടിൽ എംവി സുഭാഷിനെ (43) അറസ്റ്റു ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന ഹോണ്ട സി ആർ വി കാറിൽ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിൽ കടത്തി കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. 25.07 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസ് എടുത്തു.

അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ.രാജേന്ദ്രൻ, പി.വി ശ്രീനിവാസൻ, പ്രിവൻ്റീവ് ഓഫീസർ കെ.കെ കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി ശ്രീകാന്ത്, കെ. വിനോദ്, പി.വി സനേഷ്, പി.സൂരജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.വി അനിൽകുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252052/huge-cannabis-bust-in-taliparamba-payyannur-native-caught-by-excise-with-25-kg-of-cannabis-being-smuggled-in-car)