---
title: "പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ ; സംഘാംഗങ്ങൾക്കായി തിരച്ചിൽ"
english_title: "Locals chase down and catch thief who attempted a robbery in broad daylight in Panur; Search underway for gang members"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252101/locals-chase-down-and-catch-thief-who-attempted-a-robbery-in-broad-daylight-in-panur-search-underway-for-gang-members"
published_at: "2024-11-27T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746bfb5272ff_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ ; സംഘാംഗങ്ങൾക്കായി തിരച്ചിൽ

> **Lead Summary:** ***പാനൂർ : *** പാനൂരിൽ പട്ടാപകൽ കവർച്ചക്ക് ശ്രമിച്ച കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം.

## Article Content

***പാനൂർ : *** പാനൂരിൽ പട്ടാപകൽ കവർച്ചക്ക് ശ്രമിച്ച കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം.

ക്ലബിന് സമീപത്തെ വീട്ടിൽ പണിയെടുക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന ഇയാൾ ഓടിപ്പോവുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തവെ ഇയാൾ സമീപത്തെ വീട്ടിൽ കയറി ഒളിച്ചു. നാട്ടുകാർ കണ്ടെത്തി പിടികൂടുകയായിരുന്നു.

ഇയാൾ സ്ഥലത്തെത്തിയതാണെന്ന് സംശയിക്കുന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്.. വിവരമറിഞ്ഞെത്തിയ പാനൂർ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.

അന്യസംസ്ഥാനക്കാരനാണെന്നും, ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. ജാതിക്ക കച്ചവടത്തിനെന്ന വ്യാജേനയാണ് ഇയാൾ പുത്തൂരെത്തിയത്. തലശേരിയിൽ ലോഡ്ജിൽ താമസിച്ച് വരുന്ന ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടെന്നും സൂചനയുണ്ട്. നാട്ടുകാർ ഇവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252101/locals-chase-down-and-catch-thief-who-attempted-a-robbery-in-broad-daylight-in-panur-search-underway-for-gang-members)