(www.panoornews.in)നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു - ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ തിങ്കളാഴ്‌ച ആയിരുന്നു എറ്റുമുട്ടലുണ്ടായത്. പോലീസും, മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
പോലീസും നക്‌സൽ വിരുദ്ധസേനകളും സജീവമായി തിരഞ്ഞു വന്നിരുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത് കേരളത്തിൽ നിന്ന് രണ്ടു മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Maoist leader Vikram Gowda, who escaped from Nilambur, was killed in police firing in Karnataka.