---
title: "റോഡുകൾ നന്നാക്കാത്തതിൽ  നാളെ പന്ന്യന്നൂർ പഞ്ചായത്തിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം ; ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും "
english_title: "BJP's protest in front of Pannyannur Panchayat tomorrow over non-repair of roads; National Vice President A.P. Abdullakutty will inaugurate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250331/bjps-protest-in-front-of-pannyannur-panchayat-tomorrow-over-non-repair-of-roads-national-vice-president-ap-abdullakutty-will-inaugurate"
published_at: "2024-11-19T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c1ce7eda6a_Untitled-2_copy.jpg"
keywords: []
---

# റോഡുകൾ നന്നാക്കാത്തതിൽ  നാളെ പന്ന്യന്നൂർ പഞ്ചായത്തിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം ; ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും 

> **Lead Summary:** പന്ന്യന്നൂർ: റോഡുകൾ നന്നാക്കാത്തതിൽ നാളെ പന്ന്യന്നൂർ പഞ്ചായത്തിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം ; ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും

## Article Content

പന്ന്യന്നൂർ: റോഡുകൾ നന്നാക്കാത്തതിൽ നാളെ പന്ന്യന്നൂർ പഞ്ചായത്തിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം ; ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഞ്ചായത്തിലെ വിവിധ റോഡുകൾ ഗതാഗതയോഗ്യമാക്കുക, പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. രാഷ്ട്രീയം നോക്കി വികസനം തടസ്സപ്പെടുത്തുന്ന പഞ്ചായത്ത് ഭരണകൂടത്തിനെതിരെ കൂടിയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ.സന്തോഷ് പറഞ്ഞു.

പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ ധർണ്ണ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250331/bjps-protest-in-front-of-pannyannur-panchayat-tomorrow-over-non-repair-of-roads-national-vice-president-ap-abdullakutty-will-inaugurate)