---
title: "രണ്ടു മാസമായി വേതനമില്ല ; നാളെ റേഷൻ കടകൾ അടച്ചിട്ട്  വ്യാപാരികളുടെ സമരം"
english_title: "No wages for two months; Ration shops will be closed tomorrow and traders will strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250269/no-wages-for-two-months-ration-shops-will-be-closed-tomorrow-and-traders-will-strike"
published_at: "2024-11-18T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b6a64749f4_Untitled-5_copy.jpg"
keywords: []
---

# രണ്ടു മാസമായി വേതനമില്ല ; നാളെ റേഷൻ കടകൾ അടച്ചിട്ട്  വ്യാപാരികളുടെ സമരം

> **Lead Summary:** ****രണ്ടര മാസമായി മുടങ്ങികിടക്കുന്ന റേഷൻ വ്യാപാരികളുടെ വേതനവും കഴിഞ്ഞ ഓണത്തിന്ന് അനുവദിച്ച ഉൽസവ ബത്തയും നൽകാത്തതിൽ

## Article Content

****രണ്ടര മാസമായി മുടങ്ങികിടക്കുന്ന റേഷൻ വ്യാപാരികളുടെ വേതനവും കഴിഞ്ഞ ഓണത്തിന്ന് അനുവദിച്ച ഉൽസവ ബത്തയും നൽകാത്തതിൽ

പ്രതിഷേധിച്ച് നാളെ ജില്ലയിലെ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് മുന്നിൽ ധർണ സമരം സംഘടിപ്പിക്കും. റേഷൻ വ്യാപാരി കോർഡിനേഷൻ

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സമരം.

റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലാണ്

ധർണ സമരം സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ധർണ ആരംഭിക്കും. റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് ധർണ സമരത്തിൽ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250269/no-wages-for-two-months-ration-shops-will-be-closed-tomorrow-and-traders-will-strike)