---
title: "കണ്ണൂർ പഴശിയിൽ മകൻ‌ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു ; അപകടം കാറും ഓട്ടോയും കൂട്ടിയിടിച്ച്"
english_title: "Mother died in an autorickshaw accident driven by her son in Kannur Pazashi; Accident car and auto collided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250086/mother-died-in-an-autorickshaw-accident-driven-by-her-son-in-kannur-pazashi-accident-car-and-auto-collided"
published_at: "2024-11-18T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ac693e832a_673aa91de98bf_dsf.jpg"
keywords: []
---

# കണ്ണൂർ പഴശിയിൽ മകൻ‌ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു ; അപകടം കാറും ഓട്ടോയും കൂട്ടിയിടിച്ച്

> **Lead Summary:** കണ്ണൂർ :****പഴശ്ശിയിൽ മകൻ‌ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഒറവയൽ വീട്ടിൽ കെ.ശ്രീമതി യാണ് മരിച്ചത്.

## Article Content

കണ്ണൂർ :****പഴശ്ശിയിൽ മകൻ‌ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഒറവയൽ വീട്ടിൽ കെ.ശ്രീമതി യാണ് മരിച്ചത്.

ഓട്ടോയോടിച്ച ഇവരുടെ മകൻ അനിൽകുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോയും മട്ടന്നൂർ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ്‌ കൂട്ടിയിടിച്ചത്‌.

ഞായറാഴ്ച പുലർച്ചെ 5.30-ഓടെ മട്ടന്നൂർ-തലശ്ശേരി റോഡിൽ പഴശ്ശി റേഷൻകടയ്ക്ക് മുന്നിലാണ് അപകടം. ശ്രീമതി നടുവേദനയ്ക്ക് വൈദ്യരെ കാണിക്കാൻ എടൂരിലേക്ക് മകനൊപ്പം പോകുകയായിരുന്നു.

റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ശ്രീമതിയെ രക്ഷിക്കാനായില്ല.

സി.ഗംഗാധരനാണ് ശ്രീമതിയുടെ ഭർത്താവ്. മറ്റു മക്കൾ: ബിനു, ബിന്ദു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250086/mother-died-in-an-autorickshaw-accident-driven-by-her-son-in-kannur-pazashi-accident-car-and-auto-collided)