---
title: "പാനൂരിനടുത്ത് പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു ; അഗ്നിശമന സേനയുടെ  സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം"
english_title: "A gas cylinder caught fire and exploded in Pookoth Hotel near Panur; A major accident was averted due to the timely intervention of the fire brigade"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250110/a-gas-cylinder-caught-fire-and-exploded-in-pookoth-hotel-near-panur-a-major-accident-was-averted-due-to-the-timely-intervention-of-the-fire-brigade"
published_at: "2024-11-18T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ad68b8f071_Untitled-4_copy.jpg"
keywords: []
---

# പാനൂരിനടുത്ത് പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു ; അഗ്നിശമന സേനയുടെ  സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം

> **Lead Summary:** പാനൂർ പാനൂരിനടുത്ത് പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. പൂക്കോം വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപ്പിടിച്ചത്. വൻ ദുരന്തം അഗ്നിശമന സേന ഒഴിവാക്കി.

## Article Content

പാനൂർ പാനൂരിനടുത്ത് പൂക്കോത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചു. പൂക്കോം വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപ്പിടിച്ചത്. വൻ ദുരന്തം അഗ്നിശമന സേന ഒഴിവാക്കി.

പാചകം ചെയ്തു കൊണ്ടിരുന്ന ഗ്യാസ് ലീക്ക്ആയി സിലിണ്ടർ തീപ്പിടിച്ചു കടയ്ക്ക് തീപ്പിടിക്കുകയായിരുന്നു. സമയോചിതമായി പാനൂർ അഗ്നിശമന സേന സ്ഥലത്തേക്ക് കുതിച്ചെത്തിയത് കാരണം വൻ ദുരന്തം ഒഴിവായി. ലീക്കായി കത്തിക്കൊണ്ടിരിക്കുന്ന രണ്ടു സിലിണ്ടർ സേന സുരക്ഷിതമായി തുറസ്സായ സ്ഥലത്തേക് മാറ്റി. അതിൽ ഒരു സിലിണ്ടർ ചൂട് കൊണ്ട് പൊട്ടിയിരുന്നു. കൃത്യസമയത്തുള്ള ഇടപെടൽ കൊണ്ട് അടുത്തുള്ള സുസുക്കി വീലർ ഷോ റൂമിൽ തീ പടരാതെ നോക്കാൻ സേനയ്ക്ക് കഴിഞ്ഞു.

അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ എ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി.ഒഫീസർ ദിവുകുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ സെൽവരാജ് ഇ കെ, ജിജിത് കൃഷ്ണ കുമാർ, സുഭാഷ്, നിജീഷ്, വിപിൻ, ജിബ്സൺ ജോസഫ്,എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250110/a-gas-cylinder-caught-fire-and-exploded-in-pookoth-hotel-near-panur-a-major-accident-was-averted-due-to-the-timely-intervention-of-the-fire-brigade)